ഇന്ത്യന്‍ വനിതാ ലീഗ്
മേധാവിത്തം ഉറപ്പിക്കാന്‍ ഗോകുലം കേരള
ഭൂവനേശ്വര്‍: ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരളയുടെ വനിതാ സംഘവും നാളെ കളത്തിലിറങ്ങുന്നു. കയ്യിലുള്ള കിരീടം നിലനിര്‍ത്തുക എന്നതാണ് മലബാറിയന്‍സിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഗോകുലം ഇന്ന് വൈകിട്ട് 3.30ന് സിര്‍വോഡം സ്‌പോട്‌സ് ക്ലബിനെയാണ് നേരിടുന്നത്. ലീഗില്‍ കളിച്ച എട്ട് മത്സരത്തില്‍ എട്ടിലും ജയം സ്വന്തമാക്കിയ ഗോകുലം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അവസാന മത്സരത്തില്‍ ശക്തരായ കിക്ക്സ്റ്റാര്‍ട്ട് എഫ്.സിക്കെതിരേ എതിരില്ലാത്ത അഞ്ചു ഗോളിന്റെ ജയമായിരുന്നു ഗോകുലം സ്വന്തമാക്കിയത്. കിക്ക്‌സ്റ്റാര്‍ട്ടിനെതിരേയുള്ള ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഗോകുലം ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നല്ല.
പട്ടികയില്‍ എട്ട് മത്സരത്തില്‍ മത്സരത്തില്‍ ഏഴു പോയിന്റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന സിര്‍വഡോം ക്ലബിനെ അനായാസം പരാജയപ്പെടുത്താമെന്ന പ്രതീക്ഷകയിലാണ് പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസും സംഘവും.
മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ മികച്ച താരങ്ങളുള്ള ഗോകുലം കേരള ഒന്‍പതാം മത്സരവും ജയിച്ച് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ബൂട്ടുകെട്ടുന്നത്. ലീഗില്‍ ഇനി ബാക്കിയുള്ള മൂന്ന് മത്സരത്തില്‍ കൂടി ജയിക്കുകയാണെങ്കില്‍ രണ്ടാം തവണയും ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീടം കേരളത്തിലെത്തിക്കാന്‍ കഴിയും.