ഇന്ത്യൻ വനിതാ ലീഗ് മാറ്റിവെച്ചു

ഈ മാസം അവസാനം നടക്കേണ്ടിയിരുന്ന ഇന്ത്യൻ വനിതാ ലീഗ് മാറ്റിവെക്കാൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഒഡീഷയിൽ ആയിരുന്നു ഇത്തവണത്തെ ഇന്ത്യൻ വമിതാ ലീഗ് നടക്കേണ്ടിയിരുന്നത്. ഒഡീഷ ഗവണ്മെന്റ് അഭ്യർത്ഥിച്ചത് കൊണ്ടാണ് ടൂർണമെന്റ് മാറ്റുന്നത് എന്ന് എ ഐ എഫ് എഫ് പറഞ്ഞു. ഇന്ത്യൻ വനിതാ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങളും നേരത്തെ മാറ്റിവെച്ചിരുന്നു. കൊറോണ കേസുകൾ വർധിക്കുന്നതാണ് ഇപ്പോൾ ടൂർണമെന്റ് നടത്തേണ്ട എന്ന് തീരുമാനിക്കാൻ കാരണം. പുതിയ തീയതികൾ പിന്നീട് അറിയിക്കും.