പത്തു മിനുട്ടിനിടെ ഹാട്രിക്കുമായി രത്ന ബാല, ഇന്ത്യൻ വനിതകൾ ജയം തുടരുന്നു

- Advertisement -

ഒളിമ്പിക്സ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി വിദേശ പര്യടനത്തിൽ ഉള്ള ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ മൂനാം ജയം. ഇന്ന് ഇന്തോനേഷ്യയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുജൾക്കായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം പകുതിയിൽ പത്തു മിനുട്ടിനിടെ രത്നബാല നേടിയ ഹാട്രിക്ക് ഗോളാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

67ആം മിനുട്ടിൽ ഗോളടിച്ചു തുടങ്ങിയ രത്നബാല 77ആം മിനുട്ടിലേക്ക് തന്റെ ഹാട്രിക്ക് തികച്ചു. ഇതിനു മുമ്പ് ഹോങ്കോങ്ങിൽ വെച്ച് ഹോങ്കോങ്ങിനോട് കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ഇനി ഇന്തോനേഷ്യയുമായി ഒരു മത്സരം കൂടെ ഇന്ത്യ കളിക്കും.

Advertisement