മെസ്സി ഗോളടിച്ചു, ജിറോണക്കെതിരെ ബാഴ്സലോണക്ക് വിജയം

- Advertisement -

ലാലിഗയിൽ വിജയം തുടർന്ന് ബാഴ്സലോണ. ഇന്ന് നടന്ന ബാഴ്സ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജിറോണയെ ആണ് തോല്പ്പിച്ചത്. വിജയത്തോടെ അത്ലടികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി നിലനിര്‍ത്താന്‍ ബാഴ്സലോണക്കായി.

മോണ്ടെലിവിയില്‍ നടന്ന മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ നെല്‍സന്‍ സെമേഡയിലൂടെ ബാര്‍സലോണ മുന്നില്‍ എത്തി. മത്സരത്തിലേക്ക് ജിറോണയെ തിരിച്ചു വരാൻ സമ്മതിക്കാതെ ആദ്യ പകുതി പൂർത്തിയാക്കാൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞു. അതിനിടയിൽ 51ആം മിനിറ്റിൽ ബെർണാഡോ ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയത് ജിറോണക്ക് തിരിച്ചടിയായി.

66ആം മിനിറ്റിൽ ആയിരുന്നു മെസ്സി മാജിക് പിറന്നത്. പന്തുമായി ബോക്സിൽ എത്തിയ മെസ്സി മുന്നിലേക്ക് വന്ന ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തു വലയിൽ എത്തിച്ച് ബാഴ്സലോണയുടെ ഗോൾ പട്ടിക തികച്ചു.

Advertisement