ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്റെ നറുക്ക് ഒക്ടോബർ 28ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

AFC വനിതാ ഏഷ്യൻ കപ്പ് ഗ്രൂപ്പുകൾ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 28ന് നടക്കും. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ ആകെ‌ 12 ടീമുകളാണ് മത്സരിക്കുന്നത്. നാലു ടീമുകൾ വീതമുള്ള മൂന്ന് ഗ്രൂപ്പുകൾ ആയാകും മത്സരം. ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗ‌ണ്ടിലേക്ക് കടക്കും.

ആതിഥേയരെന്ന നിലയിൽ ഇന്ത്യ A1 സ്ഥാനത്ത് ആണ് നറുക്കിൽ നിൽക്കുക. ജപ്പാൻ,ഓസ്‌ട്രേലിയയും, ചൈന പിആർ, തായ്‌ലൻഡ്, കൊറിയ റിപ്പബ്ലിക്ക്, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇറാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നുണ്ട്.

AFC വനിതാ ഏഷ്യൻ കപ്പ് ഫിഫ വനിതാ ലോകകപ്പിനുള്ള യോഗ്യതാ മത്സരമായും പ്രവർത്തിക്കും. ആദ്യ അഞ്ച് (5) രാജ്യങ്ങൾക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. ഓസ്‌ട്രേലിയ ആദ്യ അഞ്ചിൽ എത്തിയാൽ ആറാം സ്ഥാനത്തുള്ള ടീമും യോഗ്യത നേടും. നറുക്കെടുപ്പ് യൂട്യൂബ് വഴി തത്സമയം കാണാനാകും.

20211025 012108