സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ, കളി തത്സമയം കാണാം

ഇരുപത്തി മൂന്നാമത് സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. എറണാകുളം മഹാരാജാസ് സ്റ്റേഡിയം ആണ് ഇത്തവണ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഇന്ന് ആദ്യ മത്സരത്തിൽ രാവിലെ 9 മണിക്ക് തിരുവനന്തപുരം എറണാകുളത്തെ നേരിടും. വൈകിട്ട് 3.30 നടക്കുന്ന മത്സരത്തിൽ പാലക്കാട് തൃശ്ശൂരിനെയും നേരിടും.

ഒക്ടോബർ 29ആം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ 10 ജില്ലകൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്.

ഒക്ടോബർ 28ന് ആദ്യ സെമി ഫൈനലും രണ്ടാം സെമി ഫൈനലും നടക്കും. ഒക്ടോബർ 20ന് ഫൈനലും നടക്കും. മത്സരം യൂടൂബ് വഴി തത്സമയം ടെലിക്കാസ്റ്റും ചെയ്യപ്പെടും.

Previous articleതുടർച്ചയായ പത്താം മത്സരത്തിലും ഗോൾ, ഓൾഡ് ട്രാഫോർഡിൽ ഹാട്രിക്! ഫുട്‌ബോൾ ഭരിക്കുന്ന മിസ്റിലെ രാജാവ്!
Next articleഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്റെ നറുക്ക് ഒക്ടോബർ 28ന്