“ഇത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല “

ടി20 ലോകകപ്പിലെ ആദ്യ ആദ്യ മത്സരമാണ് അവസാനത്തേതല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് 10 വിക്കറ്റിന്റെ വമ്പൻ തോൽവിയാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരശേഷമാണ് കൊഹ്ലുയുടെ പ്രതികരണം വന്നത്. 49 പന്തിൽ 57 റൺസ് അടിച്ച വിരാട് കൊഹ്ലിയുടെ പ്രകടനവും ഇന്ത്യയെ തുണച്ചില്ല.

ഒരു ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ആദ്യമായാണ് പാക്കിസ്ഥാൻ ജയം നേടുന്നത്. പാക്കിസ്ഥാൻ തങ്ങളെക്കാൾ മികച്ച പ്രകടനമാണ് നടത്തിയത് എന്നും കൊഹ്ലി പറഞ്ഞു. ഇതാദ്യമായാണ് ടി20യിൽ പത്ത് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുന്നത്. അതുപോലെ പാക്കിസ്ഥാന്റെ ടി20യിലെ ആദ്യ പത്ത് വിക്കറ്റ് ജയം കൂടിയായിരുന്നു ഇത്. ഒക്ടോബർ 31ന് ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യയുടെ അടുത്ത‌ മത്സരം.