അവസാന നിമിഷ ഗോളിൽ ഇന്ത്യ സ്വീഡനോട് പരാജയപ്പെട്ടു

Newsroom

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പങ്കെടുക്കുന്ന സ്വീഡനിലെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അവസാന നിമിഷത്തിൽ പരാജയം. സ്വീഡനെ സ്വീഡനിൽ വെച്ച് നേരിട്ട ഇന്ത്യ അവസാന നിമിഷം വരെ പൊരുതി നിന്നു എങ്കിലും അവസാനം പിറന്ന ഗോളിൽ സ്വീഡൻ വിജയിച്ചു. 98ആം മിനുട്ടിൽ ആണ് സ്വീഡൻ വിജയ ഗോൾ നേടിയത്. ലിൻ വിക്കിയസ് ആണ് ഇന്ത്യയെ നിരാശയിലേക്ക് വീഴ്ത്തിയ ഗോൾ നേടിയത്.

പരാജയപ്പെട്ടു എങ്കിലും അവസാനം വരെ പൊരുതിയതിൽ ഇന്ത്യക്ക് അഭിമാനിക്കാം. ഇനി അമേരിക്കയെ ആകും ഇന്ത്യ അടുത്ത മത്സരത്തിൽ നേരിടുക.