ഫിഫ ഇന്ത്യയെ വിലക്കാൻ സാധ്യതയില്ല

ഫിഫ അധികൃതർ ഇന്ത്യയ നടത്തിയ ചർച്ചകൾ നലൽ രീതിയിൽ അവസാനിക്കും എന്ന് സൂചന. ഇന്ത്യയെ ഫിഫ വിലക്കുമോ എന്ന ആശങ്ക ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയെ ഫിഫ വിലക്കില്ല എന്നാണ് സൂചനകൾ. പകരം പെട്ടെന്ന് തന്നെ എ ഐ എഫ് എഫ് തിരഞ്ഞെടുപ്പ് നടത്താൻ ഫിഫ ആവശ്യപ്പെടും. നിശ്ചിത സമയത്തിനകം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്താൽ വിലക്ക് നടപടികളിലേക്ക് പോകാതെ കാര്യ‌ങ്ങൾ അവസാനിക്കും.

ഇന്ത്യയിൽ നടക്കാൻ പോകുന്ന അണ്ടർ 17 വനിതാ ലോകകപ്പ് പുതിയ കമ്മിറ്റി കീഴിൽ ആകണം നടത്തേണ്ടത് എന്ന് ഫിഫ ആവശ്യപ്പെടും. നാളെ ഫിഫയും എ എഫ് സി അധികൃതരും എടുത്ത അന്തിമ തീരുമാനങ്ങൾ അറിയിക്കും.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ പ്രശ്നങ്ങൾ വിലയിരുത്താൻ ഉള്ള ഫിഫയുടെയും എ എഫ് സിയുടെയും പ്രതിനിധികൾ അവസാന മൂന്ന് ദിവസ്മാായി ഇന്ത്യയിൽ ഉണ്ട്. അവർ പ്രഫുൽ പട്ടേലുമായും എ ഐ എഫ് എഫ് ഒഫീഷ്യൽസുമായും നിർണായക ചർച്ചകൾ നടത്തി. ഒപ്പം പുതിയ ഭരണസമിതിയുമായും ഫിഫ എ എഫ് സി അംഗങ്ങൾ ചർച്ചകൾ നടത്തി.