യുവതാരം മാൽകം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവഗണിച്ച് ക്രിസ്റ്റൽ പാലസിലേക്ക്

20220622 234324

മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു തിരിച്ചടി. ഡാർബി കൗണ്ടിയിൽ അത്ഭുത പ്രകടനം കാഴ്ചവെച്ച പതിനെട്ടുകാര മാൽകം എബിയൊവിയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം ആണ് പരാജയപ്പെട്ടത്. ഫ്രീ ഏജന്റായ താരം ക്രിസ്റ്റൽ പാലസിലേക്ക് പോകാൻ തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പാലസിൽ താരം മെഡിക്കൽ പൂർത്തിയാക്കി. 2027വരെയുള്ള കരാർ പാലസിൽ എബിയൊവിയെ ഒപ്പുവെക്കും.

മാൽകത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചു എങ്കിലും കൂടുതൽ അവസരം ലഭിക്കുക ക്രിസ്റ്റൽ പാലസിൽ ആകും എന്നതാണ് താരം പാലസ് തിരഞ്ഞെടുക്കാൻ കാരണം. അറ്റാക്കിംഗ് മിഡ്ഫീൽഡറായും സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് മാൽകം എബിയൊവി.

ആഴ്സണൽ അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനായും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് യുവ ടീമുകൾക്കായും മാൽകം കളിച്ചിട്ടുണ്ട്.