ദക്ഷിണേഷ്യൻ ഗെയിംസ്, ഇന്ത്യൻ വനിതകൾ ഫൈനലിൽ

- Advertisement -

ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് മൂന്നാം വിജയം. ഇന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും വിജയിച്ച് ഇന്ത്യ ഫൈനലിലേക്ക് കടന്നു. ഇന്ന് നേപ്പാളിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ബാലാദേവിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫൈനലിൽ എത്തിയത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മാൽഡീവ്സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത ആറു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്ത നേപ്പാൾ തന്നെയാകും ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ. ഡിസംബർ 9നാകും ഫൈനൽ.

Advertisement