ബയേൺ മ്യൂണിക്കിനെ തുരത്തി ഗ്ലാഡ്ബാക്ക് ജർമ്മനിയിൽ ഒന്നാമത്

- Advertisement -

ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്കിനെ ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക് പരാജയപ്പെടുത്തിയത്‌. ഗ്ലാഡ്ബാകിന് വേണ്ടി റാമി ബെൻസെബെയ്നിയാണ് ഇരട്ട ഗോളുകൾ നേടിയത്. ബയേണിന്റെ ആശ്വാസ ഗോൾ നേടിയത് പെരിസിചാണ്.

കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. പെരിസിചിലൂടെ ബയേൺ ആദ്യ ഗോൾ നേടിയെങ്കിലും വമ്പൻ തിരിച്ച് വരവിലൂടെ ഗ്ലാഡ്ബാക്ക് ജയം നേടുകയായിരുന്നു. കളിയുടെ അവസാന മിനുട്ടിൽ ഹാവി മാർട്ടിനെസ് ചുവപ്പ് കണ്ട് പുറത്ത് പോയി. മാർട്ടിനെസിന്റെ ചുവപ്പ് കാർഡ് സമനിലയിൽ അവസാനിക്കേണ്ട മത്സരത്തെ ഗ്ലാഡ്ബാക്കിനനുകൂലമാക്കി മാറ്റി. ഇന്നത്തെ ജയത്തോട് കൂടി ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ ഒന്നാമതാണ് ഗ്ലാഡ്ബാക്ക്. നിലവിലെ ചാമ്പ്യന്മാരായ ബയേണിനെക്കാളും 7 പോയന്റ് ലീഡാണ് ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനുള്ളത്.

Advertisement