തുർക്കിഷ് കപ്പിൽ ഇന്ത്യൻ വനിതകൾ സെമി കാണില്ല

- Advertisement -

തുർക്കിയിൽ നടക്കുന്ന തുർക്കിഷ് കപ്പിൽ ഇന്ത്യൻ വനിതാ ടീമിന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് റൊമാനിയയെ നേരിട്ട ഇന്ത്യ വലിയ പരാജയമാണ് നേരിട്ടത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റൊമാനിയ വിജയിച്ചത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇന്ത്യക്ക് എത്താമായിരുന്നു.

കഴിഞ്‌ന മത്സരത്തിൽ തുർക്ക്മെനിസ്താനെ എതിരില്ലാത്ത പത്തു ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ ആ പ്രകടനം റൊമാനിയക്ക് എതിരെ ആവർത്തിക്കാനായില്ല. ഇന്ന് പരാജയപ്പെട്ടത് കൂടാതെ ആദ്യ മത്സരത്തിൽ ഉസ്ബെകിസ്താനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ മൂന്നാം സ്ഥാനത്ത് ഇന്ത്യ ഫിനിഷ് ചെയ്തു. ഇനി ടൂർണമെന്റിൽ അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ചൊവ്വാഴ്ച ഇന്ത്യ കസാക്കിസ്ഥാനെ നേരിടും.

Advertisement