കോളിക്കടവിൽ കിരീടം ഉയർത്തി ജവഹർ മാവൂർ

- Advertisement -

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ കിരീടം ജവഹർ മാവൂർ സ്വന്തമാക്കി. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ചാണ് ജവഹർ മാവൂർ കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. ജോസഫ് ജവഹറിനായി ഇന്ന് ഗോളടിച്ച് തിളങ്ങി.

സെമിയിൽ അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ച് ആയിരുന്നു ജവഹർ മാവൂരിന്റെ ഫൈനൽ പ്രവേശനം. ടോസിൽ ആയിരുന്നു സെമിയിലെ ജവഹർ മാവൂരിന്റെ വിജയം. ജവഹറിന് സീസണിലെ ആദ്യ കിരീടമാണ് ഇത്. റേഞ്ചേഴ്സ് ഇരിട്ടിക്ക് വേണ്ടി ഇറങ്ങിയ മെഡിഗാഡ് അരീക്കോടിന് സീസണിലെ ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം.

Advertisement