ആദ്യ മത്സരത്തിലും മികച്ച പ്രകടനം സൺറൈസേഴ്സ് പുറത്തെടുത്തു – കെയിന്‍ വില്യംസൺ

Sports Correspondent

Sunrisershyderabad

ഐപിഎലില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിലേറ്റ കനത്ത പരാജയത്തെ അപേക്ഷിച്ച് ലക്നൗവിനെതിരെ പരാജയം ആണ് ഫലമെങ്കിലും ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് സൺറൈസേഴ്സ് ഹൈദ്രാബാദ് നായകന്‍ കെയിന്‍ വില്യംസൺ.

മികച്ച തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയതെന്നും മത്സരത്തിൽ ശക്തമായ നിലയിലായിരുന്നു സൺറൈസേഴ്സ് എന്നും എന്നാൽ അടുത്ത കൂട്ടുകെട്ട് തകര്‍ക്കാനാകാതെ പോയത് ടീമിന് തിരിച്ചടിയായെന്നും വില്യംസൺ സൂചിപ്പിച്ചു.

മുഴുവന്‍ ക്രെഡിറ്റും ഹൂഡയ്ക്കും രാഹുലിനുമാണെന്നും ബാറ്റിംഗിലും സൺറൈസേഴ്സ് നിരയിൽ പ്രതീക്ഷ നല്‍കുന്ന പ്രകടനം ഉണ്ടായിരിന്നുവെന്നും വില്യംസൺ വ്യക്തമാക്കി. ചെറിയ മാര്‍ജിനിലാണ് സൺറൈസേഴ്സ് ഇന്നലെ പരാജയപ്പെട്ടതെന്നും വില്യംസൺ സൂചിപ്പിച്ചു.