വനിതാ ഫുട്ബോൾ ലോകകപ്പിനായുള്ള ടിക്കറ്റ് ഹോളണ്ടും സ്വന്തമാക്കി. ഇന്ന് പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ 1-1 എന്ന സ്കോറിന് സ്വിറ്റ്സർലാന്റിനെ പിടിച്ചതോടെയാണ് ഹോളണ്ടിന് ലോകകപ്പ് ഉറപ്പായത്. ഇതോടെ 4-1ന്റെ അഗ്രിഗേറ്റ് സ്കോറിന് പ്ലേ ഓഫ് ജയിച്ച് ഫ്രാൻസ് ലോകകപ്പിന് ഹോളണ്ട് യോഗ്യത നേടി. നേരത്തെ ആദ്യ പാദത്തിൽ സ്വന്തം നാട്ടിൽ റെക്കോർഡ് കാണികളുടെ മുന്നിൽ ഹോളണ്ട് എതിരില്ലാത്ത മൂന്നു ഗോളിന് സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സണൽ താരം വിവിയെനെ ആണ് ഹോളണ്ടിന് നിർണായകമായ ഗോൾ നേടിക്കൊടുത്തത്. നിലവിലെ യൂറോ ചാമ്പ്യന്മാരാണ് ഹോളണ്ട്. ലേക മർടെൻസ്, വിവിനെ, തുടങ്ങി വനിതാ ഫുട്ബോളിലെ സൂപ്പർ താരങ്ങൾഇല്ലാതെ ഒരു ലോകകപ്പ് സങ്കല്പ്പങ്ങൾക്ക് അപ്പുറം ആയേനെ.
ഹോളണ്ട് കൂടെ യോഗ്യത നേടിയതോടെ യൂറോപ്പിൽ നിന്ന് ഫ്രാൻസ് ലോകകപ്പിൽ പങ്കെടുക്കുന്ന 9 ടീമുകളും തീരുമാനം ആയി. ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി, ഇറ്റലി, ഹോളണ്ട്, നോർവേ, സ്കോട്ട്‌ലൻഡ്, സ്പെയിൻ, സ്വീഡൻ എന്നീ ടീമുകളാണ് അടുത്ത ലോകകപ്പിൽ യൂറോപ്പിൽ നിന്ന് പങ്കെടുക്കുന്നത്.