“പെലെയ്ക്ക് തുല്യം പെലെ മാത്രം, തനിക്കോ ഇനിയാർക്കോ പെലെ ആവാൻ ആകില്ല”

- Advertisement -

പെലെയ്ക്ക് തുല്യം പെലെ മാത്രമാണെന്ന് ഫ്രഞ്ച് യുവ സ്ട്രൈക്കർ എമ്പപ്പെ. പെലെയുമായുള്ള താരതമ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു എമ്പപ്പെയുടെ മറുപടി. പെലെയുനായി താരതമ്യം ചെയ്യുമ്പോൾ സന്തോഷം തോന്നാറുണ്ട്. പക്ഷെ താൻ അത് അത്ര കാര്യമാക്കാറില്ല. കാരണം പെലെയെ പോലെ ആകാൻ വേറെ ആർക്കും ആകില്ല. എമ്പപ്പെ പറഞ്ഞു‌. താൻ എന്നല്ല ഒരു താരത്തിനും പെലെയുടെ മികവ് ആവർത്തിക്കാൻ ആകില്ല എന്നും എമ്പപ്പെ പറഞ്ഞു.

പെലെ അദ്ദേഹത്തിന്റെ കാലത്ത് അത്രയേറെ‌ കാര്യങ്ങൾ ഫുട്ബോൾ ഫീൽഡിൽ ചെയ്തിട്ടുണ്ട്. അതാവർത്തിക്കുക അസാധ്യമാണ് എമ്പപ്പെ പറഞ്ഞു. ലോകകപ്പിൽ അടക്കൻ പെലെയ്ക്ക് സമാനമായ പ്രകടനം നടത്തിയ താരമാണ് എമ്പപ്പെ. ഇതിനകം തന്നെ ലോകകപ്പ് കിരീടം സ്വന്തമാക്കിയ എമ്പപ്പെ തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണെന്ന് പറഞ്ഞു. തന്റെ മാത്രമല്ല പി എസ് ജി ക്ലബിന്റെ പ്രധാന ലക്ഷ്യവും ചാമ്പ്യൻസ് ലീഗ് ഉയർത്തുക എന്നതാണ് എമ്പപ്പെ പറഞ്ഞു.

Advertisement