ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഓറഞ്ച് വനിതകൾ

- Advertisement -

ലോകകപ്പ് ആരംഭിക്കാൻ വെറും ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന സൗഹൃദ മത്സരത്തിൽ ഹോളണ്ടിന്റെ വനിതകൾക്ക് വമ്പൻ വിജയം. വനിതാ ഫുട്ബോളിലെ കരുത്തരായ ഓസ്ട്രേലിയ ആയിരുന്നു ഹോളണ്ടിന്റെ എതിരാളികൾ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹോളണ്ട് വിജയിച്ചത്. മുപ്പതിനായിരത്തിലധികം കാണികൾ സാക്ഷിയായ മത്സരത്തിൽ തീർത്തും ഹോളണ്ടിന്റെ ആധിപത്യമായിരുന്നു കണ്ടത്.

ലിയോൺ താരം വാൻ ഡെ സെന്റെ ഇരട്ട ഗോളുകളും, ആഴ്സണൽ താരം വിവിയെന്നെ മിയദെമെയുടെ ഒരു ഗോളുമാണ് ഓസ്ട്രേലിയ വലയിൽ വീണത്. സാം കെറിനെ പോലുള്ള വൻ താരങ്ങൾക്ക് വരെ ഓസ്ട്രേലിയൻ നിരയിൽ ഒന്നും ചെയ്യാനായില്ല. ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിലെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് ഈ ഫലം.

Advertisement