13 ഗോളുകൾ അടിച്ചു കൊണ്ട് ഗോകുലം കേരള തുടങ്ങി

Img 20211215 Wa0033

കേരള വനിതാ ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് വലിയ വിജയം. ട്രാവങ്കൂർ റോയൽസിനെ നേരിട്ട ഗോകുലം എതിരില്ലാത്ത പതിമൂന്ന് ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ 10 ഗോളുകൾ ഗോകുലം കേരള സ്കോർ ചെയ്തിരുന്നു. എട്ടു ഗോളുകളുമായി മ്യാന്മാർ താരം വിൻ തെംഗി ടുൺ കളിയിലെ താരമായി മാറി. 2, 5, 23, 25, 30, 44, 77, 80 മിനുട്ടുകളിൽ ആയിരുന്നു വിൻ തെംഗിയുടെ ഗോളുകൾ.

എൽ ഷദയി, ജ്യോതി എന്നിവർ ഇരട്ട ഗോളുകളും മാനസ ഒരു ഗോളും നേടി. ആദ്യ മത്സരം വിജയിച്ച ട്രാവങ്കോറിന്റെ ലീഗിലെ ആദ്യ തോൽവി ആണിത്.

Previous article21കാരനായ സന്ദീപ് നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ
Next articleബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെരാത്ത് കോവിഡ് പോസിറ്റീവ്