ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പ് ; ഗോവ ക്വാര്‍ട്ടറില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഗോവ ക്വാര്‍ട്ടറില്‍. ഇന്ന് ഉച്ചയ്ക്ക് നടന്ന നിര്‍ണായക മത്സരത്തില്‍ കര്‍ണാടകയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ഗോവ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗോവയ്ക്ക് വേണ്ടി റിസ്സില്ല സിയ അല്‍മീഡിയ ഇരട്ടഗോള്‍ നേടി. സുസ്മിത ജാദവിന്റെ വകയാണ് ഒരു ഗോള്‍. ഇതോടെ രാവിലെ നടന്ന മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്ത ജാര്‍ഖണ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. മൂന്ന് മത്സരങ്ങള്‍ കളിച്ച ഗോവ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റ് സ്വന്തമാക്കി. രണ്ട് മത്സരം ജയിച്ച് ഒരു മത്സരം തോറ്റ ജാര്‍ഖണ്ഡിന് ആറ് പോയിന്റാണ്.

ആദ്യ പകുതി

വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ഗോവ കര്‍ണാടകക്കെതിരെ ഇറങ്ങിയത്. ആദ്യ മിനുട്ടില്‍ തന്നെ ആക്രമണം ആരംഭിച്ച ഗോവയ്ക്ക് 2 ാം മിനുട്ടില്‍ തന്നെ അവസരം ലഭിച്ചു. ഗോവന്‍ സ്‌ട്രൈക്കര്‍ ഗോളിനായി ശ്രമിച്ചെങ്കിലും പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോയി. 8 ാം മിനുട്ടില്‍ ഗോവയെതേടി രണ്ടാം അവസരമെത്തി. ഇടതുവിങില്‍ നിന്ന് സുസ്മിത നല്‍കിയ ക്രോസ് സ്‌ട്രൈക്കര്‍ റിസ്സില്ല സിയ അല്‍മീഡിയ നഷ്ടപ്പെടുത്തി. 19 ാം മിനുട്ടില്‍ ഗോവ ലീഡ് നേടി. വലതുവിങില്‍ നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് പ്രതിരോധ താരം സിന്ധ്യ സൗന്ദടിക്കര്‍ കൃത്യമായി റിസ്സില്ല സിയ അല്‍മീഡിയക്ക് നല്‍ക്കി. ഉയര്‍ന്നു വന്ന പന്ത് ചെസ്റ്റില്‍ ഇറക്കി ഉഗ്രന്‍ വോളികിക്കിലൂടെ ഗോളാക്കി മാറ്റി. ടൂര്‍ണമെന്റിലെ തന്നെ മികച്ച ഗോള്‍. .. അഞ്ച് മിനുട്ടിന് ശേഷം 24 ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പാസിനായി ഓടി കയറിയ റിസ്സില്ല മനോഹരമായി ഗോളാക്കി മാറ്റി. റിസ്സില്ലയുടെ രണ്ടാം ഗോള്‍. 45+3 ാം മിനുട്ടില്‍ മൂന്നാം ഗോള്‍. ഗോവന്‍ ക്യാപ്റ്റന്‍ സ്റ്റെസ്സി കാര്‍ഡോസേ നല്‍കിയ പാസില്‍ ഗോള്‍ കീപ്പറെയും മറികടന്ന് സുസ്മിത ജാദവിന്റെ ഗോള്‍.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.