ഫ്രാൻ കിർബിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഹാട്രിക്കിന്റെ മികവിൽ ചെൽസി ക്വാർട്ടറിൽ

- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗിൽ ചെൽസി ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിലും വൻ വിജയം നേടിയതോടെയാണ് ചെൽസി ക്വാർട്ടറിലേക്ക് കടന്നത്. ഫിയൊറെന്റീനയെ നേരിട്ട ചെൽസി ഇന്നലെ എതിരില്ലാത്ത ആറു ഗോളുകൾക്ക് വിജയിച്ചു. ഇരുപാദങ്ങളിലുമായി 7-0 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് ചെൽസി വിജയിച്ചത്.

ഇന്നലെ ചെൽസിക്കായി ഇംഗ്ലീഷ് സ്ട്രൈക്കർ ഫ്രാൻ കിർബി ഹാട്രിക്ക് നേടി. കിർബിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഹാട്രിക്കായിരുന്നു ഇത്. ഡ്ര്യൂ സ്പെൻസ്, കത്ബേർട്, റമോണ ബാച്മാൻ എന്നിവരാണ് ചെൽസിക്കായി മറ്റു ഗോളുകൾ നേടിയത്.

Advertisement