കോറൊ ഇല്ലാതെ എഫ് സി ഗോവ ഇന്ന് ജംഷദ്പൂരിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തിൽ ജംഷദ്പൂർ എഫ് ഗോവയെ നേരിടും. ജംഷദ്പൂരിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കർ കോറോമിനാസ് ഇല്ലാതെ ആകും ഗോവ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിക്കെതിരെ കോറോ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. എഫ് സി ഗോവയുടെ ഏറ്റവും പ്രധാന താരമാണ് കോറോ‌. ഗോവ ഇതുവരെ സ്കോർ ചെയ്ത 14 ഗോളുകളിൽ 10 ഗോളിലും കോറോയുടെ പങ്കുണ്ടായിരുന്നു.

കോറോയുടെ അഭാവത്തിൽ ഇന്ത്യൻ സ്ട്രൈക്കർ മൻവീർ സിംഗ് ആദ്യ ഇലവനിൽ എത്തിയേക്കും. സാഫ് കപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് മൻവീർ. പക്ഷെ ഇതുവരെ ഐ എസ് എല്ലിൽ മൻവീർ ഗോൾ നേടിയിട്ടില്ല. കോറോയുടെ അഭാവം ഒഴിച്ചാൽ മികച്ച ഫോമിലാണ് എഫ് സി ഗോവ ഉള്ളത്. അവസാന രണ്ടു മത്സരങ്ങളിൽ മാത്രമായി ഒമ്പതു ഗോളുകൾ ഗോവ അടിച്ചു കൂട്ടിയിട്ടുണ്ട്.

ജംഷദ്പൂർ നാലു തുടർ സമനിലകളുമായാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം സമനില വഴങ്ങേണ്ടി വന്നത് ജംഷദ്പൂരിന്റെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്. അതിൽ നിന്ന് ടീമിന് കരയകയറേണ്ടതുണ്ട്. സൂപ്പർ താരം ടിം കാഹിൽ ഫോമിൽ എത്തിയതാണ് ജംഷദ്പൂരിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ തന്റെ ആദ്യ ഐ എസ് എൽ ഗോൾ കാഹിൽ നേടിയിരുന്നു‌.

കോറോ ഇല്ലാത്തതും പിന്നെ എഫ് സി ഗോവയുടെ ഡിഫൻസിലെ പാളിച്ചകളും മുതലാക്കി ജയത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ജംഷദ്പൂർ പരിശീലകൻ ഫെറാണ്ടോ