മഴ തടസ്സമായി എത്തി, അവസാന ദിവസം ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് 324 റൺസ്

20210118 121533
- Advertisement -

ബ്രിസ്ബെയിനില്‍ വിജയം സ്വന്തമാക്കുവാന്‍ ഇനി ഇന്ത്യ നേടേണ്ടത് 324 റണ്‍സ്. ഇന്ന് നാലാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങിന് ഇറങ്ങി എങ്കിലും മഴ തടസ്സമായി എത്തി. സ്കോർ 4 റൺസിൽ ഇരിക്കെ ഇന്നത്തെ മത്സരം അവസാനിപ്പിക്കാൻ തീരുമാനിച്ചു‌. ഇന്ത്യയുടെ ഓപ്പണർമാർ തന്നെയാണ് ക്രീസിൽ ഉള്ളത്‌. രോഹിത് 4 റൺസുമായും ഗിൽ റണ്ണൊന്നും എടുക്കാതെയും നിൽക്കുകയാണ്.

നാളെ 98 ഓവറോളം കളി ഉണ്ടാകും. അത്രയും ഓവർ ബാറ്റു ചെയ്യുകയോ അതിനു മുമ്പ് വിജയ ലക്ഷ്യത്തിൽ എത്തുകയോ ആകും ഇന്ത്യയുടെ ദൗത്യം. നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സിന് അവസാനിപ്പിക്കാൻ ഇന്ത്യക്ക് ആയിരുന്നു‌. അഞ്ച് വിക്കറ്റ് എടുത്ത മുഹമ്മദ് സിറാജ് ആണ് ഇന്ത്യൻ ബൗളിങിക് തിളങ്ങിയത്‌. ശര്‍ദ്ധുല്‍ താക്കൂര്‍ നാലും വിക്കറ്റും നേടി.

ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത് 55 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 37 റണ്‍സും നേടിയപ്പോള്‍ ടിം പെയിന്‍(27) റണ്‍സ് നേടി പുറത്തായി.അവസാന ഓവറുകളില്‍ പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തുവാന്‍ സഹായിച്ചത്. താരം പുറത്താകാതെ 28 റണ്‍സ് നേടി.

Advertisement