ഫിഫ ബെസ്റ്റ്, മികച്ച വനിതാ താരമാകാൻ ഈ മൂന്ന് താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫയുടെ ഏറ്റവും വലിയ പുരസ്കാരമായ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള വനിതാ താരങ്ങളുടെ അവസാന നോമിനേഷനുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ഉടനീളം മികച്ചു നിന്ന 3 താരങ്ങളുടെ അന്തിമ ലിസ്റ്റ് ആണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ വെൻഡി റെനാർഡ്, ലൂസു ബ്രോൺസ്, മുൻ വോൾവ്സ്ബർഗ് താരവും ഇപ്പോൾ ചെൽസിയുടെ താരവുമായ ഹാർദർ എന്നിവരാണ് അവസാന മൂന്നു പേരിൽ ഉൾപ്പെട്ടിരിക്കുന്നത്.

ലൂസി ബ്രോൺസും വെൻഡി റെനാർഡും ലൊയോൺ ടീമിന്റെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ലൂസി ബ്രോൺസ് ഇപ്പോൾ ലിയോൺ വിട്ട് മാഞ്ചസ്റ്റർ സിറ്റിക്കായാണ് കളിക്കുന്നത്. വോൾവ്സ്ബർഗിനായി നടത്തിയ പ്രകടനമാണ് ഹാർദറിനെ അവസാന മൂന്നിൽ എത്തിച്ചത്. കഴിഞ്ഞ വർഷം അമേരിക്കൻ താരം മേഗൻ റപീനോ ആയിരുന്നു ഫിഫ ബെസ്റ്റ് അവാർഡ് നേടിയത്.