ഫിഫാ ബെസ്റ്റ് അവർഡിൽ പുതിയ പുരസ്കാരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ നൽകുന്ന ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളിൽ ഈ സീസൺ മുതൽ രണ്ട് പുതിയ അവാർഡുകൾ കൂടെ ഉണ്ടാകും. മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരവും ഒപ്പം ഒരോ സീസണിലെയും മികച്ച വനിതാ ടീം എന്ന അവാർഡുമാണ് ഇത്തവണ മുതൽ പുതിയതായി ഉണ്ടാവുക. സമത്വം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്ന് ഫിഫ അറിയിച്ചു.

നിലവിൽ പുരുഷന്മാരിലെ ഗോൾകീപ്പർക്കു മാത്രമേ പുരസ്കാരം ഉണ്ടായിരുന്നുള്ളൂ. പുരുഷ ഇലവൻ പ്രഖ്യാപിക്കുന്നത് പോലെ വനിതകളുടെ മികച്ച ഇലവൻ പ്രഖ്യാപിക്കറുണ്ടായിരുന്നില്ല. ഈ വർഷം സെപ്റ്റംബറിൽ മിലാനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഈ രണ്ട് പുതിയ പുരസ്കാരങ്ങളും ഉണ്ടാകും.