ലിവർപൂളിനെ തകർത്ത് ആഴ്സണൽ, ചെൽസി-സിറ്റി മത്സരം സമനിലയിൽ

ഇംഗ്ലണ്ടിലെ വനിതാ സൂപ്പർ ലീഗിന്റെ ആദ്യ ദിവസം ആഴ്സണലിന് വമ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഡച്ച് താരം വുവിയെനെ മെദമെയുടെ ഹാട്രിക്ക് ആണ് ലിവർപൂളിനെ തകർത്തത്. മൂന്ന് ഗോളുകൾ നേടിയ വിവിയനെ ഒരു അസിസ്റ്റും ഒരുക്കി. ലിസ എവാൻസും, കിം ലിറ്റിലുമാണ് മറ്റ് ഗോളുകൾ നേടിയത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും മുൻ ചാമ്പ്യൻസ് മാഞ്ചസ്റ്റർ സിറ്റിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Previous articleതുടക്കം ഗംഭീരം!! മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അടിച്ചു കൂട്ടിയത് 12 ഗോളുകൾ
Next articleലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സയെ സെൽഫ് ഗോൾ രക്ഷിച്ചു