ദലിമ കാനഡയിൽ പുതിയ ക്ലബിൽ!!

- Advertisement -

ഇന്ത്യൻ വനിതാ ടീമിലെ പ്രധാന താരമായിരുന്ന ദലിമ ഇനി കാനഡയിൽ കളിക്കും. കാനഡ ടീമായ ബിസൺ സോക്കർ ആണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് മാനിറ്റോബ ബിസൺസിൽ തന്നെ ആണ് ദലിമ ഇപ്പോൾ പഠിക്കുന്നതും. സാഫ് കപ്പിൽ അടക്കം ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള ദലിമ ചിബർ ദേശീയ ടീമിൽ നിന്ന് ഇടവേളയെടുത്ത് ആൺ കാനഡയിലേക്ക് പോയത്‌. പഠനത്തിനായി കാനാഡയിലേക്ക് എത്തിയ താരം ഇനി അടുത്ത മൂന്ന് വർഷവും കാനഡയിൽ ആയിരിക്കും.

വനിതാ ലീഗിൽ ഗോകുലം കേരള എഫ് സിയുടെ താരം കൂടിയാണ് ദലിമ. താരം കാനഡയിൽ പ്രൊഫഷണൽ ക്ലബുകളിൽ കളിക്കണം എന്ന് ആഗ്രഹിക്കുന്നത് ദലിമയുടെ ആദ്യ ചുവടായിരിക്കും ബിസൺ സോക്കർ. സാഫ് കപ്പ ഇന്ത്യക്ക് വേണ്ടി 40 വാരെ അകലെ നിന്ന് നേടിയ അത്ഭുത ഫ്രീകിക്കിലൂടെ ലോക ശ്രദ്ധ തന്നെ നേടിയ താരമാണ് ദലിമ.

Advertisement