ബെറ്റിസിന്റെ കരുത്ത് കൂടുന്നു, 28 മില്യൺ നൽകി ഇഗ്ലേഷിയസും ടീമിൽ

ഈ സീസണിൽ ലാലിഗയിലെ ആദ്യ നാലിൽ എത്താൻ ഉറച്ച് തന്നെയാണ് റയൽ ബെറ്റിസ് ഒരുങ്ങുന്നത്. പുതുതായി സ്പാനിഷ് സ്ട്രൈക്കറായ ബോർജ ഇഗ്ലേഷിയസിനെ ആണ് ബെറ്റിസ് സൈൻ ചെയ്തത്. എസ്പാനിയോളിന് 28 മില്യൺ നൽകിയാണ് സൈനിംഗ്. കഴിഞ്ഞ സീസണിൽ എസ്പാനിയോളിനായി ഗോളടിച്ച് കൂട്ടിയ താരമാണ് ബോർജ. 26കാരനായ താരം 17 ഗോളുകൾ കഴിഞ്ഞ സീസണിൽ നേടിയിരുന്നു.

മുൻ എസ്പാൻയോൾ പരിശീലകൻ റുബി ബെറ്റിസിന്റെ കോച്ചായി നേരത്തെ എത്തിയിരുന്നു. റുബിയുടെ താല്പര്യ പ്രകാരമാണ് ഈ സൈനിംഗ്. 1998ന് ശേഷമുള്ള ബെറ്റിസിന്റെ ഏറ്റവും വലിയ സൈനിംഗ് ആണിത്. 98ൽ ബ്രസീലിയൻ താരം ഡെനിൽസണു വേണ്ടി 31 മില്യൺ ബെറ്റിസ് ചിലവഴിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പത്താമത് ഫിനിഷ് ചെയ്ത ബെറ്റിസ് ഇതുവരെ 67 മില്യൺ ചിലവഴിച്ചു കഴിഞ്ഞു. നേരത്തെ നെബിൽ ഫെകിറിനെയും ജുവാന്മിയെയും ബെറ്റിസ് സൈൻ ചെയ്തിരുന്നു.

Previous articleദലിമ കാനഡയിൽ പുതിയ ക്ലബിൽ!!
Next article“വാൻഡൈക് അല്ല പികെ ആണ് ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ”