വനിതാ ലാലിഗയിൽ മികച്ച വിജയത്തോടെ ബാഴ്സലോണ ലീഗിൽ ഒന്നാമത് എത്തി. ഇന്നലെ മലാഗയെ ആണ് വൻ സ്കോറിന് ബാഴ്സലോണ തോൽപ്പിച്ചത്. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സയ്ക്കായി ആൻഡ്രെസ ആൽവേസ് ഇരട്ട ഗോളുകൾ നേടി. മാർത, ടോണി ടുഗാൻ, അലെക്സിയ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ ജയത്തോടെ ലീഗ് ടേബിളിൽ ഒന്നാമതെത്താൻ ബാഴ്സക്കായി. രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഒരു മത്സരം കുറവാണ് കളിച്ചത് എന്നതു കൊണ്ട് ഈ മുന്നേറ്റത്തിൽ ബാഴ്സലോണക്ക് വലിയ ആശ്വാസം കണ്ടെത്താൻ ആവില്ല.