ഇനി വനിതകൾക്കും ബാലൻ ഡി ഓർ പുരസ്കാരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഫുട്ബോൾ താരങ്ങൾക്ക് ബാലൻ ഡി ഓർ പുരസ്കാരം ഇല്ല എന്ന അപവാദത്തിന് അവസാനമാകുന്നു. ഈ വർഷം മുതൽ വനിതാ താരങ്ങൾക്കും ബാലൻ ഡി ഓർ നൽകാൻ ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ തീരുമാനിച്ചു. ഫ്രാഞ്ച് ഫുട്ബോൾ മാഗസിൻ കൊടുക്കുന്ന മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡാണ് ബാലൻ ഡി ഓർ.

1956 മുതൽ ഈ അവാർഡ് ആരംഭിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ വനിതകൾക്ക് അവാർഡ് ഉണ്ടായിരുന്നില്ല. ഫിഫ ബെസ്റ്റ് പോലെ വനിതകളുടെ ഫുട്ബോളിനു പ്രാധാന്യം കൊടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വനിതാ ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും സന്തോഷം തരുന്ന തീരുമാനം തന്നെ ആകും ഇത്.