ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി ഇരിക്കെ കോച്ചിനെ പുറത്താക്കി, ഓസ്ട്രേലിയയിൽ വിവാദം തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഫുട്ബോൾ ലോകകപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി ഇരിക്കെ ഓസ്ട്രേലിയൻ ടീം മുഖ്യ പരിശീലകനെ പുറത്താക്കിയതിലെ വിവാദങ്ങൾ തുടരുന്നു. പരിശീലകൻ അലൻ സ്റ്റാജിക്കിനെയാണ് ഓസ്ട്രേലിയ പുറത്താക്കിയത്. അലന്റെ കീഴിൽ അവസാന വർഷങ്ങളിൽ തകർപ്പൻ പ്രകടനമായിരുന്നു ഓസ്ട്രേലിയ കാഴ്ചവെച്ചത്. ലോക വനിതാ ഫുട്ബോൾ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് ആദ്യമായി ഓസ്ട്രേലിയ എത്തിയതും അലന്റെ കീഴിയിൽ ആയിരുന്നു.

എന്നാൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും പറയാതെ ഓസ്ട്രേലിയ ഫുട്ബോൾ ഫെർഡറേഷൻ അലനെ രണ്ട് ദിവസം മുമ്പ് പുറത്താക്കി. ഓസ്ട്രേലിയൻ വനിതാ താരങ്ങൾക്ക് ഇടയിൽ നടത്തിയ ഇന്റേർണൽ റിവ്യൂവിന്റെ അടിസ്ഥാനത്തിൽ ആണ് ഈ നീക്കം എന്നാണ് ഫെഡറേഷൻ നൽകിയ സൂചന. എന്നാൽ പുറത്താക്കൽ വാർത്ത വന്നപ്പോൾ ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരങ്ങളിൽ പലരും ഞെട്ടലോടെ ആണ് പ്രതികരിച്ചത്.

ട്രെയിനിങ് കടുപ്പമാണ് എന്നതും മറ്റുമാണ് അധികൃതർ പുറത്താക്കലിന് നൽകിയ വിശദീകരണം. വരുന്ന ജൂണിലാണ് വനിതാ ലോകകപ്പ് നടക്കുന്നത്. ലോകകപ്പ് ജയിക്കാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ഓസ്ട്രേലിയ. രണ്ടാഴ്ചക്കകം പുതിയ പരിശീലകനെ നിയമിക്കും എന്ന് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.