തനിക്ക് വീണ്ടും അവസരം തന്നതിന് നന്ദി പറഞ്ഞ് റൂണി

- Advertisement -

ഒരിക്കൽ കൂടി ഇംഗ്ലീഷ് ജേഴ്സി അണിയാൻ അവസരം തന്നതിന് പരിശീലകനോടും എഫ് എയോടും നന്ദി പറഞ്ഞ ഇംഗ്ലീഷ് ഇതിഹാസം വെയ്ൻ റൂണി. നേരത്തെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച റൂണിയെ തിരികെ കൊണ്ടു വന്ന് വിരമിക്കാൻ അവസരം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച നടക്കുന്ന അമേരിക്കയ്ക്ക് എതിരായ മത്സരത്തിലാണ് റൂണി വീണ്ടു ഇറങ്ങുന്നത്.

ഇംഗ്ലണ്ട് ജേഴ്സി വീണ്ടും അണിയുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട് എന്ന് റൂണി പറഞ്ഞു. മുൻ സഹതാരങ്ങളെയും ഒപ്പം ഈ ആരാധകരെയും കാണൽ ചെറിയ സന്തോഷമല്ല തരുന്നത് ഇതിജാസ താരം പറഞ്ഞു . ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച സ്കോറർ ആണ് റൂണി. 53 ഗോളുകൾ ഇംഗ്ലണ്ടിനായി റൂണി നേടിയിട്ടുണ്ട്. റൂണി കളിക്കുന്ന അവസാന മത്സരത്തിലെ വരുമാനം റൂണിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുക.

Advertisement