ഏഷ്യൻ കപ്പിന് തൊട്ടു മുമ്പ് ഇന്ത്യൻ ടീമിൽ കൊറോണ പോസിറ്റീവ്

Newsroom

20220119 182436

നാളെ ഏഷ്യൻ കപ്പ് ആരംഭിക്കാൻ ഇരിക്കെ ഇന്ത്യൻ വനിതാ ടീമിൽ കോവിഡ് കേസുകൾ. രണ്ട് താരങ്ങൾ കൊറോണ പോസിറ്റീവ് ആയതായി ഇന്ത്യൻ ടീം ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ആരൊക്കെ ആണ് കോവിഡ് പോസിറ്റീവ് ആയതെന്ന് ടീം വ്യക്തമാക്കിയില്ല. രണ്ട് താരങ്ങളും ഇപ്പോൾ ഐസൊലേഷനിൽ ആണെന്ന് ടീം അറിയിച്ചു. ബയോബബിളിൽ പ്രശ്നമില്ല എന്ന് പറയുന്നുണ്ട് എങ്കിലും നാളത്തെ ഇന്ത്യയുടെ മത്സരത്തിന് ഈ കൊറോണ കേസ് ഭീഷണി ആകും.

നാളെ നടത്തുന്ന കൊറോണ പരിശോധന ആകും കളിയുടെ ഭാവി തീരുമാനിക്കുക. നാളെ ആണ് ഏഷ്യൻ കപ്പ് ആരംഭിക്കുന്നത്. നാളെ വൈകിട്ട് 7.30ന് ഇറാനെ ആണ് ഇന്ത്യൻ വനിതകൾ ആദ്യ മത്സരത്തിൽ നേരിടേണ്ടത്.