ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ വമ്പൻ ജയത്തോടെ ആഴ്‌സണൽ സീസൺ ആരംഭിച്ചു. കഴിഞ്ഞ ആഴ്ച മത്സരം മാറ്റി വച്ചതിനെ തുടർന്ന് ഇന്ന് ആയിരുന്നു മത്സരങ്ങൾ തുടങ്ങിയത്. ബ്രൈറ്റൺ വനിതകളെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആതിഥേയർ തകർത്തത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ എമ്മ കൽബർഗ് ചുവപ്പ് കാർഡ് കണ്ടത് ആണ് ബ്രൈറ്റണിനു തിരിച്ചടിയായത്. തുടർന്ന് വലിയ ആധിപത്യം പുലർത്തിയ ആഴ്‌സണലിന് ആയി 28 മത്തെ മിനിറ്റിൽ കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു കിം ലിറ്റിൽ ഗോൾ നേടി.
രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ബെത്ത് മെഡിന്റെ പാസിൽ നിന്നു സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ് രണ്ടാം ഗോൾ കണ്ടത്തിയപ്പോൾ തുടർന്നുള്ള രണ്ടു ഗോളുകളും യൂറോ കപ്പിലെ മികച്ച താരമായ ബെത്ത് മെഡിന്റെ വക ആയിരുന്നു. 63 മത്തെ മിനിറ്റിൽ വിവിയനെ മിയെദെമയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ബെത്ത് 83 മത്തെ മിനിറ്റിൽ ഗോൾ വേട്ട പൂർത്തിയാക്കുക ആയിരുന്നു. കഴിഞ്ഞ തവണ ഒരു പോയിന്റിന് നഷ്ടമായ കിരീടം തിരിച്ചു പിടിക്കാൻ ആണ് ആഴ്‌സണൽ വനിതകൾ ഇത്തവണ ശ്രമിക്കുന്നത്.