സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു വമ്പന്‍ മാറ്റം കൊണ്ടുവരാന്‍ ബിസിസിഐ ഒരുങ്ങുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബിസിസിഐയുടെ ടി20 ഫോര്‍മാറ്റ് ടൂര്‍ണ്ണമെന്റായ സയ്യദ് മുഷ്താഖ് ട്രോഫിയിൽ ഒരു വമ്പന്‍ മാറ്റം കൊണ്ടുവരാനാ‍യി ബിസിസിഐ ഒരുങ്ങുന്നു. ടൂര്‍ണ്ണമെന്റ് കൂടുതൽ രസകരമാക്കുവാനായി ഇംപാക്ട് പ്ലേയര്‍ എന്ന ആശയം ആണ് ബിസിസിഐ മുന്നോട്ട് വയ്ക്കുന്നത്. മത്സരത്തിനിടിയ്ക്ക് ടീമിന് പകരം താരത്തെ കൊണ്ടുവരാം എന്നതാണ് ഈ നീക്കത്തിന്റെ പ്രത്യേകത.

ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ പോലുള്ള മത്സരങ്ങളിലെ സബ്സ്റ്റിറ്റ്യൂഷന്‍ നിയമത്തിൽ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് ബിസിസിഐയുടെ ഈ നീക്കം. തത്കാലം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മാത്രമാണ് ഈ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നത്.

ഒക്ടോബര്‍ 11 മുതൽ നവംബര്‍ 5 വരെയാണ് സയ്യദ് മുഷ്താഖ് അലി ട്രോഫി അരങ്ങേറുവാന്‍ പോകുന്നത്.