ഒന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലക്ഷ്യമാക്കി ഗോവ ഇന്ന് ജംഷദ്പൂരിന് എതിരെ

- Advertisement -

ഇന്ന് ഐ എസ് എല്ലിൽ വളരെ നിർണായകമായ പോരാട്ടം ആണ് നടക്കുന്നത്. ലീഗിലെ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന എഫ് സി ഗോവ ഇന്ന് ജംഷദ്പൂർ എഫ് സിയെ നേരിടും. ലീഗ് ഘട്ടത്തിലെ ഇരു ടീമുകളുടെയും അവസാന മത്സരമാണ് ഇത്. ഇന്ന് ഒരു പോയന്റ് എങ്കിലും നേടിയാൽ എഫ് സി ഗോവയ്ക്ക് ലീഗ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യാം. ഇപ്പോൾ ഒന്നാമതുള്ള എഫ് സി ഗോവയ്ക്ക് 36 പോയന്റാണ് ഉള്ളത്. രണ്ടാമത് ഉള്ള എ ടി കെ കൊൽക്കത്തയ്ക്ക് 33 പോയന്റും.

ഹെഡ് ടു ഹെഡിൽ എ ടി കെ ആണ് മുന്നിൽ എന്നതിനാൽ ഇന്ന് എഫ് സി ഗോവ പരാജയപ്പെടുകയും അവസാന മത്സരം എ ടി കെ വിജയിക്കുകയും ചെയ്താൽ എ ടി കെ ലീഗിലെ ഒന്നാം സ്ഥാനം സ്വന്തമാക്കും. അതു കൊണ്ട് തന്നെ ഇന്ന് ഒരു പോയന്റ് എങ്കിലും നേടൽ ആകും ഗോവയുടെ ലക്ഷ്യം. ഒന്നാം സ്ഥാനത്ത് എത്തിയാൽ എഫ് സി ഗോവയ്ക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാം. ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ആദ്യ ഐ എസ് എൽ ടീമായും ഗോവയ്ക്ക് മാറാം.

ഇതു മാത്രമല്ല ഐ എസ് എൽ ഷീൽഡും ഒപ്പം 50 ലക്ഷവും ഒന്നാമത് ഫിനിഷ് ചെയ്യുന്ന ടീമിന് ലഭിക്കും. പുതിയ പരിശീലകനായ ക്ലിഫോർഡ് മിറാണ്ടയുടെ കീഴിൽ ഗംഭീര പ്രകടനമാണ് ഗോവ ഇപ്പോൾ കാഴ്ച വെക്കുന്നത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി പതിമൂന്ന് ഗോളുകളാണ് ഗോവ അടിച്ചു കൂട്ടിയത്‌

Advertisement