ഗോൾ മഴ അല്ല ഗോളിന്റെ പേമാരി!! 22 ഗോളുകൾ അടിച്ച് ട്രാവങ്കൂർ റോയൽസ് ജയം

Img 20211211 214453

കേരള വനിതാ ലീഗിന്റെ ആദ്യ മത്സരത്തിൽ ഗോളിന്റെ പേമാരി. ഇന്ന് ട്രാവങ്കൂർ റോയൽസും ലൂക സോക്കർ ക്ലബും നേർക്കുനേർ വന്നപ്പോൾ ഒന്ന് പൊരുതി നിൽക്കാൻ പോലും പറ്റിയില്ല. 22 ഗോളുകൾ ആണ് ഇന്ന് ലൂക്ക സോക്കറിന്റെ വലയിലേക്ക് ട്രാവങ്കൂർ സ്കോർ ചെയ്തത്. എതിരില്ലാത്ത 22 ഗോളുകൾക്ക് റോയൽസ് വിജയിക്കുകയും ചെയ്തു.

ആദ്യ 25 മിനുട്ടിൽ തന്നെ ഇന്ന് 10 ഗോളുകൾ ട്രാവങ്കൂർ സ്കോർ ചെയ്തു. ട്രാവങ്കൂറിന്റെ ഫോർവേഡ് സരിത ഇന്ന് ഏഴു ഗോളുകൾ നേടി. 4, 7, 26, 35, 48, 62, 64 മിനുട്ടുകളിൽ ആയിരുന്നു സരുതയുടെ ഗോളുകൾ. മിന്നിയോള, വെമ്പരസി എന്നിവർ ട്രാവങ്കൂറിനായി നാലു ഗോളുകൾ വീതം നേടി. സന്ധ്യ ഹാട്രിക്കും നേടി. പൂറനിയും ഐശ്വര്യയുൻ രണ്ട് ഗോൾ വീതവും നേടി.

Previous articleതുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ഇല്ലാതെ മോഹൻ ബഗാൻ, അപരാജിതരായി ചെന്നൈയിൻ
Next articleരണ്ട് പരാജയങ്ങൾക്ക് ശേഷം ആഴ്സണൽ വിജയ വഴിയിൽ