രണ്ട് പരാജയങ്ങൾക്ക് ശേഷം ആഴ്സണൽ വിജയ വഴിയിൽ

20211211 221749

എവർട്ടണെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും ഏറ്റ പരാജയങ്ങൾ മറന്നു കൊണ്ട് ആഴ്സണൽ ഇന്ന് സൗതാമ്പ്ടണെ തോൽപ്പിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ വിജയം. സൃഷ്ടിച്ച അവസരങ്ങൾ എല്ലാം മുതലെടുക്കുന്ന ആഴ്സണലിനെ ആണ് ഇന്ന് കണ്ടത്. മത്സരത്തിന്റെ 21ആം മിനുട്ടിൽ ലകാസെറ്റ് ആണ് ആഴ്സണലിന് ലീഡ് നൽകിയത്. വലതു വിങ്ങിലൂടെ സാക നടത്തിയ അറ്റാക്കിൽ നിന്നായിരുന്നു ലകാസെറ്റിന്റെ ഗോൾ.

പിന്നാലെ 27ആം മിനുട്ടിൽ ഒഡെഗാർഡിന്റെ ഒരു ഹെഡറിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. ഒഡെഗാർഡിന്റെ അവസാന മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഗബ്രിയേലിലൂടെ അവർ മൂന്നാം ഗോളും നേടി മൂന്ന് പോയിന്റ് ഉറപ്പാക്കി. ഈ വിജയത്തോടെ ആഴ്സണൽ 26 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. സതാമ്പ്ടൺ 16ആം സ്ഥാനത്താണ്.

Previous articleഗോൾ മഴ അല്ല ഗോളിന്റെ പേമാരി!! 22 ഗോളുകൾ അടിച്ച് ട്രാവങ്കൂർ റോയൽസ് ജയം
Next articleസലായുടെ ഒരൊറ്റ പെനാൾട്ടിയിൽ ലിവർപൂൾ, ആൻഫീൽഡിലേക്കുള്ള വരവിൽ ജെറാഡിന് നിരാശ