വോൾവ്സിൽ പോർച്ചുഗീസ് വിപ്ലവം തുടരും, നൂനോ പുതിയ കരാർ ഒപ്പിട്ടു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് വോൾവ്സ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോയുമായുള്ള കരാർ പുതുക്കി. 3 വർഷത്തേക്കാണ് പോർച്ചഗീസുകാരനായ സാന്റോ തന്റെ കരാർ പുതുക്കിയത്. വോൾവ്സിൽ 2017 മുതൽ പരിശീലകനാണ് മുൻ പോർട്ടോ താരം കൂടിയായ സാന്റോ.

2017 ൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ടീമിനെ പ്രീമിയർ ലീഗിൽ തിരികെ എത്തിച്ച സാന്റോ പിന്നീട് ടീമിന് യൂറോപ്പ ലീഗ് യോഗ്യതയും ഉറപ്പാക്കി. വൻ ടീമുകളെ വരെ വീഴ്ത്തിയ ടീമായി അവർ വളർന്നു. അഡാമ ട്രയോരെ, റൗൾ ഹിമനസ് അടക്കമുള്ള കളിക്കാരെ വളർത്തി എടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. പ്രീമിയർ ലീഗിൽ എത്തി 2 സീസണിലും ടീമിനെ ഏഴാം സ്ഥാനത്ത് എത്തിച്ച അദ്ദേഹം കഴിഞ്ഞ യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനൽ പ്രവേശനവും നേടി.

Advertisement