വെസ്റ്റ്ബ്രോമിന്റെ തുടക്കം പാളി, ലെസ്റ്ററിന് മുൻപിൽ വീണു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ വെസ്റ്റ് ബ്രോമിച് ആൽബിയന് തോൽവി. ലെസ്റ്ററിനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ തോൽവി വഴങ്ങിയത്. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിൽ അവർക്ക് ലെസ്റ്ററിനെ തടയാനായില്ല. വെസ്റ്റ്ബ്രോമും തോറ്റതോടെ ആദ്യ ആഴ്ചയിൽ തന്നെ സ്ഥാനക്കയറ്റം കിട്ടിയ മൂന്ന് ടീമുകളും തോൽവിയോടെ ആണ് തുടങ്ങിയത്.

ആദ്യ പകുതിയിൽ വ്യക്തമായ മുൻതൂക്കം പുലർത്തിയെങ്കിലും ലെസ്റ്ററിന് ഗോൾ കണ്ടെത്താൻ സാധിച്ചില്ല. പക്ഷെ രണ്ടാം പകുതിയിൽ അരങ്ങേറ്റക്കാരൻ തിമോത്തി കസ്റ്റെൻ ആണ് അവർക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് ലെസ്റ്ററിന് 2 പെനാൽറ്റികൾ ആണ് ലഭിച്ചത്. രണ്ടും പിഴവില്ലാതെ വലയിൽ ആക്കിയ ജേമി വാർഡി സീസൺ തുടക്കം ഗംഭീരമാക്കി.

 

Advertisement