വില്ലിസ് പ്ലാസ ഇനി ഭവാനിപൂർ എഫ് സിയിൽ

20220617 164528

ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്ട്രൈക്കർ വില്ലിസ് പ്ലാസ് വീണ്ടും ഒരു കൊൽക്കത്തൻ ക്ലബിൽ. താരം കൊൽക്കത്തൻ ക്ലബായ ഭവാനിപൂരിൽ കരാറിൽ ഒപ്പുവെച്ചു. സെക്കൻഡ് ഡിവിഷനിൽ കളിക്കാനും കൊൽക്കത്ത ഫുട്ബോൾ ലീഗ് കളിക്കാനുമാണ് താരം ഭവാനിപൂരിൽ എത്തുന്നത്‌. അവസാനമായി ഐസാളിൽ ആയിരുന്നു 34കാരനായ താരം കളിച്ചിരുന്നത്.

ഐ ലീഗ് ചർച്ചിൽ ബ്രദേഴ്സ്, മൊഹമ്മദൻസ്, ഈസ്റ്റ് ബംഗാൾ എന്നിവർക്കായി പ്ലാസ് മുമ്പ് ബൂട്ടു കെട്ടിയിട്ടുണ്ട്. മുമൊ ഡെൽഹി എഫ് സിയുടെയും ഭാഗമായിട്ടുണ്ട്.

Previous article“ദക്ഷിണേന്ത്യയുടെ സ്നേഹവും അനുഭവിക്കണം”, ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പും മത്സരങ്ങളും കേരളത്തിൽ നടത്തണം എന്ന് സ്റ്റിമാച്
Next articleഡി മറിയക്കായി യുവന്റസിന്റെ പുതിയ ഓഫർ