പി എസ് ജി വിട്ട ഡി മറിയയെ സ്വന്തമാക്കാനായി യുവന്റസ് പുതിയ ഓഫർ സമർപ്പിച്ചു. നേരത്തെ യുവന്റസ് രണ്ടു വർഷത്തെ കരാർ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. അത് വേണ്ട എന്നും തനിക്ക് ഒരു വർഷത്തെ കരാർ മതി എന്നുമായിരുന്നു ഡി മറിയ പറഞ്ഞത്. ഇപ്പോൾ യുവന്റസ് 1+1 വർഷം എന്ന എന്ന കരാർ ആണ് മുന്നീട്ട് വെച്ചിരിക്കുന്നത്. രണ്ടാം വർഷം ഡി മറിയക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം പുതുക്കിയാൽ മതിയാകും എന്നാണ് വ്യവസ്ഥ.
ഈ ഓഫർ എങ്കിലും ഡി മറിയ അംഗീകരിക്കും എന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്. ഡി മരിയ ബാഴ്സലോണയുമായും ചർച്ചകൾ നടത്തുന്നുണ്ട്. ബാഴ്സയും ഒരു വർഷത്തെ കരാർ ആണ് ഓഫർ ചെയ്യുന്നത്. ഒരു വർഷം കഴിഞ്ഞ് അർജന്റീനയിലേക്ക് പോകാൻ ആണ് താരം താല്പര്യപ്പെടുന്നത്.
ഡി മറിയ സ്പെയിനിലേക്ക് പോകുമോ ഇറ്റലിയിലേക്ക് പോകുമോ എന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ല.