ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്ട്രൈക്കർ വില്ലിസ് പ്ലാസ് വീണ്ടും ഒരു കൊൽക്കത്തൻ ക്ലബിൽ. താരം കൊൽക്കത്തൻ ക്ലബായ ഭവാനിപൂരിൽ കരാറിൽ ഒപ്പുവെച്ചു. സെക്കൻഡ് ഡിവിഷനിൽ കളിക്കാനും കൊൽക്കത്ത ഫുട്ബോൾ ലീഗ് കളിക്കാനുമാണ് താരം ഭവാനിപൂരിൽ എത്തുന്നത്. അവസാനമായി ഐസാളിൽ ആയിരുന്നു 34കാരനായ താരം കളിച്ചിരുന്നത്.
ഐ ലീഗ് ചർച്ചിൽ ബ്രദേഴ്സ്, മൊഹമ്മദൻസ്, ഈസ്റ്റ് ബംഗാൾ എന്നിവർക്കായി പ്ലാസ് മുമ്പ് ബൂട്ടു കെട്ടിയിട്ടുണ്ട്. മുമൊ ഡെൽഹി എഫ് സിയുടെയും ഭാഗമായിട്ടുണ്ട്.