മലയാളി യുവതാരം വിഷ്ണു പിവി ഈസ്റ്റ് ബംഗാളിൽ തുടരും. താരം 2028 വരെ നീണ്ടു നിൽക്കുന്ന പുതിയ കരാറിൽ ഒപ്പുവെച്ചതായി കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് വിഷ്ണു. ഐ എസെല്ലിൽ 4 ഗോളും 3 അസിസ്റ്റും വിഷ്ണു സംഭാവന ചെയ്തു.

കാസർഗോഡ് സ്വദേശിയായ വിഷ്ണു മുമ്പ് മുത്തൂറ്റ് എഫ് എക്ക് വേണ്ടി കളിച്ചിരുന്നു. അവിടെ നിന്ന് 2023ൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ഇതുവരെ ഈസ്റ്റ് ബംഗാളിനായി 40ൽ അധികം മത്സരങ്ങൾ കളിച്ചു.