വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

Newsroom

Picsart 23 02 02 16 59 39 230

ഫ്രാൻസിന്റെ സെന്റർ ബാക്കായ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ ഇനി ഉണ്ടാകില്ല. താരം വിരമിക്കാൻ തീരുമാനിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 29കാരനായ താരം 2013ൽ ഫ്രാൻസിനായി അരങ്ങേറ്റം നടത്തിയത് മുതൽ രാജ്യത്തിന്റെ പ്രധാന താരമായിരുന്നു. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോഴും ഈ കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ എത്തിയപ്പോഴും വരാനെ ഫ്രാൻസ് ഡിഫൻസിന്റെ നെടുംതൂണായിരുന്നു.

വരാനെ 23 02 02 16 59 51 535

ഇനി ക്ലബ് ഫുട്ബോളിൽ ശ്രദ്ധിക്കാനും കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാനും വേണ്ടിയാണ് വരാനെ വിരമിക്കാനുള്ള തീരുമാനം എടുക്കുന്നത്. അടുത്തിടെ നിരന്തരം പരിക്കുകളെ നേരിടുന്ന വരാനെ ഫിറ്റായി ദീർഘകാലം ഫുട്ബോളിൽ തുടരാൻ കൂടിയാണ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുന്നത്.

അടുത്തിടെ റയൽ മാഡ്രിഡ് വിട്ട വരാനെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനങ്ങൾ നടത്തുകയാണ്‌. മുമ്പ് റയൽ മാഡ്രിഡിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ വരാനെ നേടിയിട്ടുണ്ട്.

Story Highlight: Raphaël Varane will announce his retirement from the French National Team