ലോകകപ്പിൽ വിജയകരമായി പരീക്ഷിച്ച വാർ സിസ്റ്റം ഇനു തുർക്കിഷ് ലീഗിലും. വരുന്ന സീസൺ മുതൽ തുർക്കി സൂപ്പർ ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറീയിങ് സിസ്റ്റം കൊണ്ടു വരുമെന്ന് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഫസ്റ്റ് ഡിവിഷനോടൊപ്പം പ്രൊമോഷൻ പ്ലേ ഓഫുകളിലും കപ്പ് മത്സരങ്ങളിലും വാർ ഉണ്ടാകും. റഫറിയിംഗ് തീരുമാനത്തിന്റെ പേരിൽ നിരന്തരം താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ലീഗാണ് തുർക്കിയിലേത്.
കഴിഞ്ഞ വർഷം ഇറ്റലിയിലും ജർമ്മനിയിലും വാർ കൊണ്ടുവന്നിരുന്നു. ഇത്തവണ ലാലിഗയും വാർ കൊണ്ടുവരാനുള്ള ചർച്ചകളിലാണ്. കപ്പ് മത്സരങ്ങളിൽ വാർ കൊണ്ടുവരാൻ ഇംഗ്ലണ്ടും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial