സലായും മാനെയും എപ്പോൾ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാക്കി ക്ലോപ്പ്

- Advertisement -

ലോകകപ്പിൽ പങ്കെടുത്ത സൂപ്പർ താരങ്ങളായ മൊഹമ്മദ് സലായേയും മാനെയേയും എപ്പോൾ ടീമിനൊപ്പം ചേരുമെന്നതിന് വ്യക്തമായ വിവരങ്ങൾ നൽകി ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇരു താരങ്ങളുടെയും ടീമുകൾ പുറത്തായിരുന്നു. ഇരുവരും ലിവർപൂൾ പ്രീ സീസണായി അമേരിക്കയിലേക്ക് തിരിൽകുന്നതിന് മുമ്പായി ക്ലബിനൊപ്പം ചേരാൻ ആണ് രണ്ട് താരങ്ങൾക്കും നിർദേശം നൽകിയിരിക്കുന്നത്.

ഇരുവരും ക്ലബിനൊപ്പം യാത്ര ചെയ്യുകയും ആദ്യ പ്രീ സീസൺ മത്സരത്തിൽ ഇറങ്ങുമെന്നും ക്ലോപ്പ് പറഞ്ഞു. മൂന്നാഴ്ചയാണ് താരങ്ങൾക്ക് വിശ്രമം വേണ്ടതെന്നും അപ്പോഴേക്ക് മൂന്ന് ആഴ്ച കഴിയുമെന്നും ക്ലോപ്പ് പറഞ്ഞു. ജൂലൈ 20നാണ് ലിവർപൂൾ അമേരിക്കയിലേക്ക് പ്രീസീസണായി പോകുന്നത്. ജൂലൈ 22ന് ഡോർട്മുണ്ടുമായി മത്സരിക്കുകയും ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement