ഓസ്ട്രേലിയയിൽ ഇനി വനിതാ ഫുട്ബോൾ താരങ്ങൾക്ക് തുല്യ വേതനം

- Advertisement -

ഓസ്ട്രേലിയ ഫുട്ബോൾ ലോകത്തിന് തന്നെ മാത്രകയാകുന്ന തീരുമാനമാണ് പ്രഖ്യാപിച്ചിരുക്കുന്നത്. ഇനി മുതൽ ഓസ്ട്രേലിയയിലെ പുരുഷ ഫുട്ബോൾ താരങ്ങളും വനിതാ ഫുട്ബോൾ താരങ്ങളും വേതനത്തിന്റെ കാര്യത്തിൽ തുല്യരായിരിക്കും. ഒരേ വേതനം മാത്രമല്ല ഇരു ടീമുകൾക്ക് ഒരേ സൗകര്യവും ഇനി ഉറപ്പാക്കും.

ഓസ്ട്രേലിയയിൽ പുരുഷ ടീമിനേക്കാൾ മികച്ച പ്രകടനം നടത്തുന്ന ടീമാണ് വനിതാ ടീം. ഓസ്ട്രേലിയയിൽ വനിതാ ഫുട്ബോൾ മത്സരങ്ങൾ കാണാൻ സ്റ്റേഡിയം നിറയുന്നതും സ്ഥിരം കാഴ്ചയാണ്. ഫുട്ബോൾ അസോസിയേഷനു വരുന്ന വരുമാനങ്ങൾ തുല്യമായി വീതിച്ചു കൊണ്ടാകും ഇരു ടീമുകൾക്ക് ഒരേ പരിഗണന ഉറപ്പ് വരുത്തുക. നേരത്തെ നോർവേ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും ദേശീയ താരങ്ങൾക്ക് തുല്യ വേതനം നടപ്പിലാക്കിയിരുന്നു.

നേരത്തെ ഓസ്ട്രേലിയയിലെ വനിതാ ലീഗായ വെസ്റ്റ്ഫീൽഡ് ലീഗിലേയും പുരുഷ ലീഗായ എ ലീഗിലേയും കളിക്കാരുടെ മിനിമം വേതനം തുല്യമാക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു.

Advertisement