അവസാന ടി20യിൽ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ച് ഓസ്ട്രേലിയ

- Advertisement -

പാകിസ്ഥാനെതിരെയുള്ള അവസാന ടി20യിൽ നിന്ന് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ച് ഓസ്ട്രേലിയ. പാകിസ്താനെതിരെയുള്ള ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മുൻപ് താരത്തിന് ആവശ്യമായ വിശ്രമം ലഭിക്കട്ടെയെന്ന് കരുതിയാണ് അവസാന ടി20യിൽ നിന്ന് കമ്മിൻസിന് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചത്.

പാകിസ്താനെതിരെയുള്ള ആദ്യ ടി20 മത്സരം മഴ മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം സ്വാന്തമാക്കിയ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 1-0ന് മുൻപിലാണ്. വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള അവസാന ടി20 മത്സരം. അതെ സമയം അടുത്ത തിങ്കളാഴ്ച നടക്കുന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ ന്യൂ സൗത്ത് വെയ്ൽസിന് വേണ്ടി വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ കമ്മിൻസ് കളിക്കും.

നവംബർ 21നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. നിലവിൽ ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനത്താണ്.

Advertisement