വിയറ്റ്നാമിനെ സമനിലയിൽ പിടിച്ച് ഇന്ത്യ!!

- Advertisement -

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ വിയറ്റ്നാം സന്ദർശത്തിന് സമനിലയോടെ അവസാനം. ഇന്ത്യയേക്കാൾ മികച്ച ടീമായ വിയറ്റ്നാമിബെ 1-1 എന്ന സ്കോറിനാണ് ഇന്ന് ഇന്ത്യ സമനിലയിൽ തളച്ചത്. ആദ്യ പകുതിയുടെ 39ആം മിനുട്ടിൽ തായ് തിയുടെ ഗോളിൽ വിയറ്റ്നാം മുന്നിൽ എത്തി. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഇന്ത്യക്കായി. 57ആം മിനുട്ടിൽ രഞ്ജന ചാനു ആണ് ഇന്ത്യക്കായി ഗോൾ നേടിയത്.

ക്യാപ്റ്റൻ ആശാലത ദേവി നൽകിയ ത്രൂ പാസ് സുന്ദര ഫിനിഷിലൂടെ രഞ്ജന ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. നേരത്തെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. ഈ സമനില ഇന്ത്യക്ക് റാങ്കിംഗിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement